Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ജില്ലാപഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് വീണ്ടും അധികാരത്തിലേക്ക്

  -->

DP

കോണ്‍ഗ്രസ്സ് എന്‍.സി.പി സ്വതന്ത്രര്‍

12 11 2

VDP

5 2
ആകെ 17 13 2

കവരത്തി- പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ കില്‍ത്താന്‍, കടമം, കവരത്തി, ആന്ത്രോത്ത്, ബിത്ര ദ്വീപുകളില്‍ ഭരണം കോണ്‍ഗ്രസ്സിന് കിട്ടിയപ്പോള്‍ കല്‍പേനി, അഗത്തി ദ്വീപുകള്‍ എന്‍.സി.പി നേടി. അമ്മേനി, മിനിക്കോയി, ചെത്ത്ലാം ദ്വീപുകള്‍ ഒപ്പത്തിനൊപ്പമാണ്. അതിനാല്‍ നെറുക്കെടുപ്പിലൂടെ ഭരണം ഉറപ്പിക്കേണ്ടിവരും.. മിനിക്കോയില്‍ 9 താം വാഡിലും ഡി.പിയിലും  ജയിച്ച ബെഡുമുക്കാ ഗോത്തി ഹസ്സന്‍ വില്ലേജ് ദ്വീപ് പഞ്ചായത്തിന് ശേഷമായിരിക്കും  ഏതെങ്കിലുമൊന്ന് രാജിവെക്കുക.
 ജില്ലാ പഞ്ചായത്തില്‍ ആകെ 36 സീറ്റില്‍ കോണ്‍ഗ്രസ്സിന് 17 സീറ്റും  എന്‍.സി.പിക്ക് 13 സീറ്റുമാണ് കിട്ടുക. കൂടാതെ അമിനിയിലെ 2 ഡി.പി സ്വതന്ത്രര്‍ കോണ്‍ഗ്രസ്സിനെ പിതുണക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ്സിന് 19 സീറ്റാകും.
 പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ തോറ്റപ്രമുഖരില്‍  ആന്ത്രോത്തില്‍ നിന്ന് ഹസ്സന്‍ മാസ്റ്ററും(INC) കവരത്തിയില്‍ നിന്ന് എം.എ ആറ്റക്കോയയും (INC) അമിനിയില്‍ നിന്ന് ബുഹാരി മാസ്റ്ററും(NCP) മാടാലപ്പുര മുഹമ്മദ് കോയയും(NCP) ചെത്ത്ലാത്തില്‍ നിന്ന് ടി.പി.ചെറിയകോയയും(NCP)  ഉള്‍പ്പെടുന്നു. സി.പി.എം നും സി.പി.എ ക്കും എക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതും ഈ തെരെഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. 


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)